മാമുക്കോയയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കാളികാവില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് മാമുക്കോയയ്ക്ക് ഹൃദയാഘാതമുണ്ടായത്. കളികാവ് പൂങ്ങോട് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീടാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

Exit mobile version