റൊണാൾഡോക്ക് വീണ്ടും നിരാശ; കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വീണ്ടും നിരാശ. സൗദിയിലെ ക്രിസ്റ്റിയാനോയുടെ ആദ്യ സീസണില്‍ അല്‍ നസര്‍ കിരീടങ്ങളില്‍ നിന്ന് അകലുകയാണ്. കിംഗ്‌സ് കപ്പ് സെമി ഫൈനലിലും അല്‍ നസര്‍ അല്‍ വെഹ്ദയോട് തോറ്റ് പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെഹ്ദയുടെ വിജയം. 40 മിനുട്ടുകളോളം വെഹ്ദ 10 പേരുമായി കളിച്ചിട്ടും അല്‍ നസറിന് ഒരു ഗോള്‍ അടിക്കാന്‍ ആയില്ല.
ആദ്യ പകുതിയില്‍ 23ആം മിനുട്ടില്‍ ബീഗുളിലൂടെയാണ് വെഹ്ദ ലീഡ് നേടിയത്. റൊണാള്‍ഡോക്കും സംഘത്തിനും ഈ ഗോളിന് മറുപടി നല്‍കാന്‍ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെഹ്ദയുടെ താരം അല്‍ ഹഫിതിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. അല്‍ നസറിന് എണ്ണത്തിന്റെ അഡ്വാന്റേജ് ലഭിച്ചിട്ടും ഒരു ഗോള്‍ കണ്ടെത്താന്‍ പറ്റിയില്ല. കിംഗ്‌സ് കപ്പില്‍ നിന്ന് പുറത്തായതോടെ അല്‍ നസറിന്റെ ഏക പ്രതീക്ഷ ഇനി സൗദി പ്രൊ ലീഗ് മാത്രം ആണ്.

 

Exit mobile version