ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ 50-ാം ജന്മദിനത്തില്‍ താരത്തിനെ ആദരിക്കുന്നതിനായി യുഎഇയില്‍ നടന്ന ഒരു പ്രത്യേക ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഒരു പുതിയ സ്റ്റാന്‍ഡ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുനര്‍നാമകരണം ചെയ്തു. സച്ചിന്റെ വലിയ ഇന്നിംഗ്‌സുകള്‍ക്ക് വേദിയായ ഷാര്‍ജ സ്റ്റേഡിയത്തിലാണ് സച്ചിന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് വന്നിരിക്കുന്നത്.
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തിന്റെ ജന്മദിനം മാത്രമല്ല, 1998-ല്‍ ഓസ്ട്രേലിയയ്ക്കെതിരായ അദ്ദേഹത്തിന്റെ രണ്ട് സെഞ്ച്വറികളുടെ 25-ാം വാര്‍ഷികം കൂടിയായിരുന്നു ഇത്. ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ ആയിരുന്നു സച്ചിന്‍ രണ്ട് ദിവസത്തെ ഇടവേളയളില്‍ 134ഉം 143ഉം എന്ന ഐതിഹാസിക ഇന്നിംഗ്‌സുകള്‍ കളിച്ചത്. 1998 ഏപ്രിലിലെ ഇരട്ട സെഞ്ചുറികള്‍ ഉള്‍പ്പെടെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അദ്ദേഹം 7 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.