ബാഴ്‌സലോണ വിട്ട് ചെല്‍സിയിലേക്ക് പോയ ഔബമയെങിനെ ബാഴ്‌സലോണ വീണ്ടും സൈന്‍ ചെയ്യാന്‍ സാധ്യത. സമ്മറില്‍ ബാഴ്‌സലോണ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്ന സ്‌ട്രൈക്കര്‍മാരില്‍ ഔബമയെങ് ഉണ്ടാകും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സി സ്‌ക്വാഡില്‍ നിന്ന് അകന്ന ഔബമയങ് എന്തായാലും ഈ സമ്മറില്‍ ചെല്‍സി വിടും. ബാഴ്‌സലോണ ക്ലബിനെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഔബ. 2022ല്‍ ബാഴ്‌സലോണയില്‍ എത്തി എങ്കിലും അധിക കാലം അവിടെ നില്‍ക്കാന്‍ അദ്ദേഹത്തിന് ആയിരുന്നില്ല. ചെല്‍സിയിലൂടെ പ്രീമിയര്‍ ലീഗില്‍ തിരികെയെത്തി എങ്കിലും അവിടെയും കാര്യങ്ങള്‍ നല്ല രീതിയില്‍ പോയില്ല. മുമ്പ് ആഴ്‌സണലില്‍ നാലു വര്‍ഷത്തോളവും ഡോര്‍ട്മുണ്ടിനായി 5 വര്‍ഷത്തോളവും ഔബാമയെങ് തകര്‍ത്തു കളിച്ചിട്ടുണ്ട്.
Discussion about this post