അബുദാബി: യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയാല്‍ യുഎഇ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാകും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ പേടകമിറക്കുന്ന നാലാമത്തെ ലോകരാജ്യവുമാകും.
ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോ ഇലക്ട്രോണ്‍ കവചം എന്നിവ പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎഇ, അറബ് ബഹിരാകാശ മേഖലയ്ക്കായി ചരിത്രപരമായ ദൗത്യം ആരംഭിക്കുകയാണെന്ന് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) ഡയറക്ടര്‍ ജനറല്‍ സലേം ഹുമൈദ് അല്‍ മാരി ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രനിലേക്കുള്ള ആദ്യ അറബ് ദൗത്യം ലാന്റിംഗിന് ഒരുങ്ങും. വെല്ലുവിളികള്‍ വളരെ വലുതാണ്. എന്നാല്‍ തങ്ങളുടെ ദൃഢനിശ്ചയവും വലുതാണെന്നും അല്‍ മാരി ട്വീറ്റ് ചെയ്തു.
Discussion about this post