കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനാകെ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും മറ്റ് പദ്ധതികളും നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്ന് മോദി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും കഠിനാധ്വാനികളും ജാഗ്രതയുമുള്ളവരാണ്. രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെ കുറിച്ച് ഇവിടുത്തെ ജനങ്ങള്‍ ബോധവാന്മാരാണെന്നും മോദി പറഞ്ഞു. കണക്ടിവിറ്റിക്കൊപ്പം വിവിധ വികസന പദ്ധതികള്‍ കേരളത്തിന് ലഭിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാട്ടര്‍ മെട്രോയും വന്ദേഭാരത് ട്രെയിനും രാജ്യത്ത് നിര്‍മ്മിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തു.
വാട്ടർ മെട്രോ സജീവമാക്കുന്നതോടെ കൊച്ചിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണ് കൊച്ചിയിലേത്. ഇതുപോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ആധുനികമാക്കുന്നതോടെ രാജ്യം വികസിക്കുമെന്നാണ് മോദി പറഞ്ഞത്.. കേരളത്തിൽ നടക്കുന്ന ഇത്തരം പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്നും മോദി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് റെയിൽവേ സുവര്‍ണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ മൂന്ന് സ്‌റ്റേഷനുകള്‍ ആധുനീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍ കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്.
Summary: Kochi Water Metro is a model for whole country; Prime Minister Modi
Discussion about this post