ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗം. അൽ ഖായിദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യുഐഎസ്) എന്ന സംഘടനയാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. അതീഖിനെയും അഷ്റഫിനെയും രക്തസാക്ഷികൾ എന്നാണ് സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി ഏഴു പേജുള്ള മാസിക സംഘടന പുറത്തിറക്കിയിട്ടുണ്ട്. എക്യുഐഎസിന്റെ മാധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്. തിഹാർ ജയിലിൽ ഉൾപ്പെടെ തടവിലുള്ള സംഘടനയിലെ അംഗങ്ങളെ മോചിപ്പിക്കുമെന്ന സൂചനയും മാസികയിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മുന്നു പേർ 60കാരനായ മുന്‍എംപി അതീഖിനെയും സഹോദരനേയും വെടിവച്ചുകൊന്നത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Summary: Ateeq and his brother’s murder: Al Qaeda’s Indian wing vows revenge
Discussion about this post