ന്യൂഡൽഹി: മെയ് 7 ന് നടക്കാനിരിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിക്ക് ഇക്കൊല്ലം റജിസ്റ്റർ ചെയ്തത് 20.8 ലക്ഷം പേർ. 2.57 വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷത്തേക്കാൾ ഇക്കൊല്ലം അധികമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയും നാളത്തെ നീറ്റ് രജിസ്സ്‌ട്രേഷനിലെ ഏറ്റവും ഉയർന്ന കണക്കാണിത്. അപേക്ഷകരിൽ 11.8 ലക്ഷം സ്ത്രീകളും 9 ലക്ഷം പുരുഷന്മാരുമാണ്. രാജ്യത്തൊട്ടാകെ 1.4 ലക്ഷം എംബിബിസ്, ബിഡിഎസ് സീറ്റുകളാണുള്ളത്.
ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ മഹാരാഷ്ട്രയിൽ ആണ്. 2.8 ലക്ഷം പേർ. യുപിയിൽ 2.7 ലക്ഷം പേരും കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാങ്ങളിൽ നിന്നും ഒരു ലക്ഷ്യത്തിലേറെപേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Summary: NEET-UG: 20.8 lakh students registered