നെയ്മർ വീണ്ടും അച്ഛനാകുന്നു, കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

ബ്രസീലിയന്‍ ഫുട്ബാള്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാഡിയും ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്.

2021 മുതല്‍ നെയ്മറും ബ്രൂണയും പ്രണയത്തിലായിരുന്നു. 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ചെയ്തിരുന്നു.. എന്നാല്‍ ഈ വര്‍ഷം ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്‍ഫ്ളുവന്‍സറുമാണ് ബ്രൂണ.

മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

Exit mobile version