പരിശീലകനെ തേടി ചെൽസി

അടുത്ത സീസണിലേക്കുള്ള പരിശീലകനെ തേടുകായണിപ്പോള്‍ ചെല്‍സി. തചാല്‍ക്കാലിക പരിശീലകനായി എത്തിയ ലാംപാര്‍ഡിനും അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ലാംപാര്‍ഡിന്റെ ഭാവി ഈ സീസണോടെ തന്നെ അവസാനിക്കുമെന്നുറപ്പാണ്. ലൂയി എന്റികെ, നഗല്‍സ്മാന്‍ എന്നിവര്‍ക്ക് ഒപ്പം ഇപ്പോള്‍ ചെല്‍സി പോചടീനോയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. കഴിഞ്ഞ സീസണില്‍ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ ചെല്‍സിയുമായി ചര്‍ച്ചകള്‍ നടത്തിയതായി സ്‌കൈ സ്‌പോര്‍ട്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോചടീനോ മുമ്പ് 6 വര്‍ഷത്തോളം പ്രീമിയര്‍ ലീഗില്‍ പരിചയസമ്പത്തുണ്ട്. ഒരു വര്‍ഷം സൗതാമ്പ്ടണിലും 5 വര്‍ഷത്തോളം സ്പര്‍സിലും പോചടീനോ ഉണ്ടായിരുന്നു. സ്പര്‍സിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിക്കാന്‍ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാന്‍ സ്പര്‍സിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയില്‍ എത്തിയത്. അവിടെ പക്ഷെ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും നല്ല ഫലങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനയില്ല.

Exit mobile version