മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസും റാഫോല്‍ വരാനുമെല്ലാം എത്ര പ്രധാനമാണെന്ന് ഒരിക്കല്‍ കൂടി വെളിവായി. യൂറോപ്പ ക്വാര്‍ട്ടറില്‍ സെവിയയ്ക്കുമുന്നില്‍ തല കുനിച്ചാണ് യുണൈറ്റഡ് മടങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സെവിയ്യയുടെ വിജയം. ആദ്യ പാദത്തിലെ സമനിലയ്ക്കു പിന്നാലെ രണ്ടാം പാദത്തിലെ തോല്‍വിയും കൂടി ആയതോടെ സെവിയന്‍ മണ്ണില്‍ യുണൈറ്റഡിന്റെ കണ്ണീരു വീണു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ദയനീയ തുടക്കമാണ് ലഭിച്ചത്. എട്ടാം മിനുട്ടില്‍ യുണൈറ്റഡ് താരങ്ങളായ ഡി ഹിയയും ഹാരി മഗ്വയറും ചേര്‍ന്ന് സെവിയ്യക്ക് ഒരു ഗോള്‍ സമ്മാനിച്ചു. മഗ്വയര്‍ സമ്മാനമായി നല്‍കിയ പാസ് കൈക്കലാക്കി എന്‍ നസീരി അനായസം പന്ത് വലയിലേക്ക് എത്തിച്ചു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി വീണതോടെ സെവിയ്യയ്ക്ക് അര്‍ഹിച്ച വിജയം സ്വന്തമാക്കി. പരാജയത്തോടെ സെമി കാണാതെ യുണൈറ്റഡ് പുറത്തേക്കും പോയി.
Discussion about this post