വന്ദേഭാരത് ഫ്ളാഗ്ഓഫ് 25 ന്; ഉദ്‌ഘാടനയാത്രയിൽ മോദിയില്ല, ഫ്ലാഗ്ഓഫിന് ശേഷം വിദ്ധാർത്ഥികളുമായി സംവദിക്കും

കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 നാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ഉദ്‌ഘാടനയാത്രയിൽ മോദി പങ്കെടുക്കില്ല.

വന്ദേ ഭാരത്തിന്റെ ഉദ്‌ഘാടയാത്രയിൽ മോദി ഉണ്ടാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ മാറ്റം വരുത്തി. ഉദ്‌ഘാടനത്തിന് ശേഷം പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥികളുമായി സംവദിക്കുംമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളാകും ഇതിൽ പങ്കെടുക്കുക.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മധ്യപ്രദേശില്‍നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളേജ് മൈതാനത്ത് ബി.ജെ.പി. നടത്തുന്ന യുവം കോണ്‍ക്ലേവില്‍ സംസാരിക്കും. പിന്നീട് ബിജെപി നേതാക്കളുമായും ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായും മോദി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച രാവിലെ വന്ദേ ഭാരത് ഉദ്‌ഘാടനം, തുടർന്ന് വിദ്ധാർഥികളുമായി ആശയവിനിമയം. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11 മണിയോടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്തുവെച്ചാണ് നടക്കുക. 12.15 വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 12.40-ഓടു കൂടി തിരുവനന്തപുരത്തുനിന്നും സൂറത്തിലേക്ക് മടങ്ങും.

Summary: Vande Bharat Flagoff on 25

Exit mobile version