സ്വർണവില റെക്കോർഡിലേക്ക്: അക്ഷയതൃതീയ നാളെ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ വർധന. വ്യാഴാഴ്ച്ചത്തേതിന് സമാനമായി ഇന്നും 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 44840 ആയി ഉയർന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 20 രൂപ വർദ്ധിച്ച് 5605 ആയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് ഗ്രാമിന് 4665 രൂപയായും ഉയർന്നു.

അക്ഷയതൃതീയക്ക് മുന്നോടിയായുള്ള സ്വർണത്തിന്റെ വിലവർധന ഉപോഭോക്താക്കൾക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. നാളെയാണ് അക്ഷയതൃതീയ. സ്വർണവില ഉയരുകയാണെങ്കിലും അക്ഷയതൃതീയ ദിവസത്തെ വിപണിയെ അത് ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഈ ആഴ്ചയുടെ തുടക്കത്തിൽ തിങ്കളാഴ്ച 44760 രൂപയായിരുന്നു സ്വർണവിലയാണ് ഉയർന്ന് പവന് 44840 ആയത്. എന്നാൽ വെള്ളിവിലയിൽ നിലവിൽ മാറ്റമില്ല.

Summary: Gold prices to record: Akshaya Tritiya tomorrow

Exit mobile version