വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മൂത്രമൊഴിച്ചുനിന്ന ആള്‍ മരിച്ചു

ജയ്പൂർ: വന്ദേഭാരത് തീവണ്ടി ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ ആൾ മരിച്ചു. റയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. മരിച്ച ശിവദയാല്‍ ശര്‍മ വിരമിച്ച റെയിൽവേ ജീവനക്കാരനാണ്.

വന്ദേഭാരത് എക്സ്പ്രസ് വരുന്നതിനിടെ പശു റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിക്കുകയും പശുവിന്‍റെ മേൽ ട്രെയിൻ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീര ഭാഗങ്ങള്‍ ദൂരേയ്ക്ക് തെറിച്ചുവീണു. ഇതിലൊരു ഭാഗം വീണത് 30 മീറ്ററോളം അകലെ നിൽക്കുകയായിരുന്ന ശിവദയാലിന്‍റെ മേലെയാണ്. ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഇയാൾ സംഭവസ്ഥല ത്തുവെച്ചുതന്നെ മരിച്ചു.

ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മുംബൈ-ഗുജറാത്ത് ഉള്‍പ്പെടെയുള്ള റെയിൽ പാതകളിൽ കന്നുകാലികള്‍ വിഹരിക്കുന്നത് വ്യാപകമായതിനാല്‍ ഈ റൂട്ടുകളിലൂടെയുള്ള ട്രെയിനുകളുടെ സഞ്ചാരം അത്യന്തം ദുഷ്‌കരമാണ്. ഇതിനകംതന്നെ വന്ദേഭാരത് തട്ടി നിരവധി കന്നുകാലികള്‍ ചത്തിട്ടുണ്ട്.

Exit mobile version