ഇറ്റാലിയന്‍ ലീഗും മിലാന്‍ ടീമുകളും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കാന്‍ ഒരു മിലാന്‍ ടീം ഉണ്ടാകുമെന്നുറപ്പാണ്. സെമി ഫൈനലില്‍ മിലാന്‍ ഡെര്‍ബിയാണ് അരങ്ങേറുന്നത്. എസി മിലാനും ഇന്‍ര്‍ മിലാനും പരസ്പരം പോരാടി ഒരു ടീം ഉറപ്പായും ഫൈനലില്‍ ഉണ്ടാകും. ക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാന്‍ ബെന്‍ഫിക്കയേയും എ സി മിലാന്‍ നാപ്പോളിയേയുമാണ് പരാജയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ നാപ്പോളിയുള്‍പ്പടെ മുന്ന് ടീമുകള്‍ ഇടം കണ്ടെത്തിയിരുന്നു. മറ്റൊരു സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡുമാണ് മത്സരിക്കുന്നത്.
Discussion about this post