എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു മെയ് 25 ന്: സ്കൂൾ തുറക്കുന്നത് ജൂൺ ഒന്നിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 ന് ഹയർ സെക്കണ്ടറി ഫലവും പ്രഖ്യാപിക്കും. പുതിയ അധ്യയനവർഷം ജൂൺ ഒന്നിനാണ് തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു.

പുതിയ അധ്യയനവർഷത്തിൽ വിപുലമായ പരിപാടി ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം അടുത്തയാഴ്ച ചേരാൻ തീരുമാനിച്ചു.

പ്ലസ്‌വണ്‍ സീറ്റ് പുനഃക്രമീകരണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധ നടത്തിയപ്പോൾ പലയിടത്തും സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതും ചിലയിടത്ത് കുറവും കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയമിക്കും. 4,19,554 വിദ്യാര്‍ഥികളാണ് ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

പുതിയ അധ്യയനവർഷത്തിന് മുന്നോടിയായി മെയ് 20 ന് മുമ്പ് സ്‌കൂളുകളില്‍ പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞു. യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

Summary: SSLC result on May 20, Plus Two on May 25. School opens on June 1.

Exit mobile version