സൂറത്ത്: അപകീർത്തി കേസിൽ വിചാരണകോടതിയുടെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ എംപി ആയിരിക്കാനുള്ള രാഹുലിന്റെ അയോഗ്യത തുടരും.
കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.കൂടാതെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.
Summary: Court dismisses Rahul Gandhi’s appeal in defamation case
Discussion about this post