റയല്‍ മാഡ്രിഡ് രാജകീയമായിത്തന്നെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ . ചെല്‍സിയുടെ തട്ടകത്തില്‍ അത്ഭുതങ്ങള്‍ ഒന്നും നടന്നില്ല. ആദ്യ പാദത്തിലെ 2-0ന്റെ വിജയത്തിന് ഒപ്പം രണ്ടാം പാദത്തിലും എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ ജയിച്ചതോടെ അഗ്രിഗേറ്റ് സ്‌കോറില്‍ 4-0ന്റെ ജയം നേടിക്കൊണ്ട് അവര്‍ സെമിയിലേക്ക് മുന്നേറി. കഴിഞ്ഞ സീസണിലും ചെല്‍സിയെ റയല്‍ മാഡ്രിഡ് തന്നെ ആയിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കിയത്. ആദ്യ പാദത്തിലെ പരാജയം മറക്കാന്‍ ഇറങ്ങിയ ചെല്‍സി ആദ്യ പകുതിയില്‍ നല്ല പ്രകടനം കാഴ്ചവെച്ചു. പക്ഷെ അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. രണ്ടാം പകുതിയില്‍ റോഡ്രിഗോയുടെ രണ്ട് ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ലമ്പാര്‍ഡ് പരിശീലകനായ ശേഷം കളിച്ച നാലു മത്സരങ്ങളിലും ചെല്‍സി പരാജയപ്പെട്ടു. സെമി ഉറപ്പിച്ച റയല്‍ മാഡ്രിഡ് അവിടെ മാഞ്ചസ്റ്റര്‍ സിറ്റിയെയോ ബയേണിനെയോ ആകും നേരിടുക.
Discussion about this post