അല്‍ നാസറിന് സൗദി ലീഗില്‍ വീണ്ടും തോല്‍വി

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നാസറിന് സൗദി ലീഗില്‍ വീണ്ടും തോല്‍വി. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അല്‍ ഹിലാലിനോട് അല്‍ നസ്ര്‍ തോല്‍വി വഴങ്ങിയത് . നൈജീരിയന്‍ സ്ട്രൈക്കര്‍ ഒഡിയന്‍ ഇഗാലോ നേടിയ ഇരട്ട ഗോളുകളിലായിരുന്നു അല്‍ ഹിലാലിന്റെ ജയം.

മത്സരത്തില്‍ നിരാശപ്പെടുത്തിയ റൊണാള്‍ഡോയ്ക്ക് ഒരു മഞ്ഞക്കാര്‍ഡു മാത്രമേ നേടാനായുള്ളൂ.സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവച്ച അല്‍ ഹിലാല്‍ അല്‍ നാസറിനെ കിരീട പ്രതീക്ഷകള്‍ നശിപ്പിച്ചിരിക്കുകയാണ്.പുതിയ ഹെഡ് കോച്ച് ഡിങ്കോ ജെലിസിച്ചിന്റെ കീഴില്‍ ആദ്യമായി കളത്തിലിറങ്ങിയ അല്‍ നാസറിന് ഒത്തിണക്കം ഇല്ലായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശപെടുത്തുകയും ചെയ്തു.

24 മത്സരങ്ങളില്‍ നിന്നും 53 പോയിന്റുമായി അല്‍ നസ്ര്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്.ഒരു മത്സരം കുറവ് കളിച്ച ഇത്തിഹാദ് 56 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 49 പോയിന്റുമായി ഹിലാല്‍ നാലാം സ്ഥാനത്താണ്.

Exit mobile version