ചവിട്ടിയ മണ്ണിലെല്ലാം ചരിത്രം രചിച്ച പോരാളിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യഊറോപ്പിലെ മുന്‍നിര ലീഗുകളിലെല്ലാം കളിച്ച താരം തന്റെ പേര് റെക്കോഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ത്താണ് സൗദി ലീഗിലേക്ക് കളം മാറ്റി ചവിട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ്,യുവന്റസ് , സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ എന്നിവര്‍ക്ക് പുറമേ പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം റൊണാള്‍ഡോ കളിച്ചിട്ടുണ്ട്. താന്‍ കളിച്ച സഹതാരങ്ങളില്‍ നിന്നുമുള്ള ഒരു മികച്ച ഇലവനെ ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രമുഖ മാധ്യമമായ ഗോള്‍ അറേബ്യയാണ് ഇത് പുറത്ത് വിട്ടിട്ടുള്ളത്. ഗോള്‍ വലയ്ക്ക് കാവല്‍ നില്‍ക്കാനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുത്തിട്ടുള്ളത് സ്പാനിഷ് ഇതിഹാസമായ ഐക്കര്‍ കസിയ്യസിനെയാണ്. റയല്‍ മാഡ്രിഡിലെ റൊണാള്‍ഡോയുടെ സഹതാരമായിരുന്നു ഐകര്‍ കസിയസ്. പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക്മാരായിക്കൊണ്ട് റിയോ ഫെര്‍ഡിനാന്റ്,ജോര്‍ജിയോ ചെല്ലിനി എന്നിവരെയാണ് റൊണാള്‍ഡോ തിരഞ്ഞെടുത്തിട്ടുള്ളത്. ഫെര്‍ഡിനാന്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരവും ചെല്ലിന് യുവന്റസിലെ സഹതാരവുമായിരുന്നു.
വിങ്ങുകളിലൂടെ ആക്രമണത്തിനും പ്രത്യാക്രമണത്തിനുമുള്ള ചുമതലയ്ക്കായി സെര്‍ജിയോ റാമോസ്,മാഴ്‌സെലോ എന്നിവരെയാണ് റൊണാള്‍ഡോ പരിഗണിച്ചിട്ടുള്ളത്. രണ്ടു പേരും റയലിന്റെ ഇതിഹാസതാരങ്ങളുടെ പട്ടികയിലെ പേരുകാരാണ്. മധ്യനിരയില്‍ തന്റെ ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും അവിടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. റയലിന്റെ മധ്യനിരയിലെ കരുത്തന്മാരാണ് ഇരുവരും. യുണൈറ്റഡ് ഇതിഹാസമായ പോള്‍ സ്‌ക്കോള്‍സാണ് ക്രൂസിനും മോഡ്രിച്ചിനുമൊപ്പം മധ്യനിരയില്‍ ഇടം കണ്ടെത്തിയത്. ആക്രമണത്തിന്റെ ചുമതല കരീം ബെന്‍സിമ,ഗാരെത് ബെയ്ല്‍, വെയ്ന്‍ റൂണി എന്നിവരാണ് സ്ഥാനം നേടിയിട്ടുള്ളത്. റൂണിയുമായി സ്വരച്ചേര്‍ച്ചയിലല്ലെങ്കിലും റൂണിയെ റൊണാള്‍ഡോ തഴഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. റൊണാള്‍ഡോയുടെ ഇഷ്ട ടീമില്‍ കൂടുതല്‍ താരങ്ങളും റയല്‍ മാഡ്രിഡില്‍ നിന്നാണ് ഇടം നേടിയത്. 7 പോര്‍ റയലില്‍ നി്ന്ന് ഇടം നേടിയപ്പോള്‍ മുന്നുപേരാണ് യുണൈറ്റഡില്‍ നിന്ന് ഇടം നേടിയത്. യുവന്റസില്‍ നിന്ന് ചെല്ലിനിയും ഇടം നേടി. പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ഒരാള്‍ പോലും ക്രിസ്റ്റിയാനോയുടെ പ്രീതി പിടിച്ചു പറ്റിയില്ല എന്നതും എടുത്തുപറയേണ്ടതാണ്.
ക്രിസ്റ്റ്യാനോയുടെ ഇഷ്ട ടീം
