അമ്മമാർ, അവർ മനുഷ്യരുടേതോ മൃഗങ്ങളുടേതോ ആകട്ടെ, തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് അവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നുറപ്പാണ്. തന്റെ കുഞ്ഞിനെ ഒരു മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന ഒരു ആനയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
ഒരു വെള്ളക്കെട്ടിൽ നിന്ന് വെള്ളം കുടിക്കാൻ നിൽക്കുന്ന ആനകുട്ടിയും അമ്മയും ആണ് വിഡിയോയിൽ ഉള്ളത്. എന്നാൽ ആ ചെളിവെള്ളക്കെട്ടിൽ നിന്ന് ഒരു മുതല ആനക്കുട്ടിയെ ആക്രമിക്കുന്നു. തുടർന്ന് അമ്മ ആന സ്വന്തം കാലുകൾകൊണ്ട് മുതലയെ ആക്രമിച്ച് അതിനെ അവിടെ നിന്നും തുരത്തുന്നു. തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട ഒരു അമ്മയുടെ കരുതലും സ്നേഹവുമാണ് നമുക്കീ വീഡിയോയിലൂടെ കാണാനാകുന്നത്.
https://twitter.com/susantananda3/status/1646769836683563008?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1646769836683563008%7Ctwgr%5E9644456ae4ba21fca1c4336054836d084237a30c%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Ftrending%2Felephant-mother-fights-deadly-battle-with-crocodile-to-save-calf-watch-1595676
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ (ഐഎഫ്എസ്) സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
Summary : A mother elephant saves her baby from a crocodile; Viral Video..
Discussion about this post