കിഴക്കേകോട്ട ബസ് വെയ്റ്റിംഗ് ഷെഡിന്റെ സമീപത്ത് വൻ തീപിടുത്തം. ചായക്കടയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ്.ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫയർ ഫോഴ്സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീപിടുത്തം നിയന്ത്രിക്കാൻ മുൻ നിരയിലുണ്ട്. തീപിടുത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകൾ വേഗത്തിൽ നീക്കം ചെയ്തത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിച്ചു. കൂടുതൽ കടകളിലേക്ക് തീ പടർന്നത് രൂക്ഷമായ പുകശല്യം ഉണ്ടാക്കി. അത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും അധികം ആളുകളുള്ള പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കേകോട്ട.
Summary: A huge fire broke out near the East Thiruvananthapuram bus waiting shed
Discussion about this post