സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില ഉയരും

സംസ്ഥാനത്ത് 6 ജില്ലകളില്‍ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂര്‍ തൃശ്ശൂര്‍ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.

പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തും. മറ്റു ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ടു മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്.

 

Exit mobile version