മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

ബ്രസീലിയന്‍ താരം ആന്റണിയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നല്‍കി ആന്റണി തിളങ്ങിയ കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയിച്ചത്. കെയ്‌ലര്‍ നെവസിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നു എങ്കില്‍ യുണൈറ്റഡ് ഇതിലും വലിയ മാര്‍ജിനില്‍ ജയിച്ചേനെ. പരിക്ക് കാരണം പല പ്രധാന താരങ്ങളും ഇല്ലായിരുന്നു എങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്ഹാമില്‍ മികച്ച ഫുട്‌ബോള്‍ ആണ് കാഴ്ചവെച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗംഭീര പ്രകടനം കണ്ട ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൃഷ്ടിച്ചു. 32ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ വന്നത്. 76ആം മിനുട്ടില്‍ ഡാലോട്ടിലൂടെ യുണൈറ്റഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി. 30 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമ്പാദ്യം.

Exit mobile version