കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിൽ നിന്ന് പുറത്ത്

സൂപ്പര്‍ കപ്പിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് നിരാശജനകമായ മടക്കം. സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന സമനില ആണ് വഴങ്ങിയത്. കേരളത്തിനെ സമനിലയില്‍ കുരുക്കിയ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്കും മുന്നേറി.

റോയ് കൃഷ്ണയിലൂടെ ബെംഗളൂരു എഫ് സിയൈണ് ആദ്യം ലീഡ് നേടിയത്. .76ആം മിനുട്ടില്‍ ദിമിത്രിയോസിന്റെ ഒരു ഹെഡര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒപ്പം എത്തിച്ചു. കളി സമനിലയില്‍ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോല്‍പ്പിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി. ബെംഗളൂരു 5 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചപ്പോള്‍ ശ്രീനിധയും ബ്ലാസ്റ്റേഴ്‌സും നാലു പോയിന്റ് മാത്രമെ നേടിയുള്ളൂ.

Exit mobile version