തോല്‍വിയുടെ വക്കില്‍ നിന്ന രാജസ്ഥാന് റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത് നായകന് സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ്. ടി20യിലെ ഏറ്റവും മികച്ച ബൗളറായ റാഷിദ് ഖാനെതിരെ ഒരു ബൗണ്ടറി അടിക്കുക തന്നെ വലിയ പാടാണെന്നിരിക്കെ സഞ്ജു സാംസണ് നാലു തവണയാണ് സിക്സ് അടിച്ചത്. അതില്‍ ഹാട്രിക്ക് സിക്സും ഉള്‍പ്പെടുന്നു. റഷീദ് ഖാനെ ഐ പി എല്ലില്‍ ഹാട്രിക്ക് സിക്സ് അടിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് സഞ്ജു സാംസണ്. ഇതിനു മുമ്പ് ഗെയ്ല് ആണ് റഷീദ് ഖാനെ ഹാട്രിക്ക് സിക്സ് ഐ പി എല്ലില്‍ അടിച്ചത്. പണ്ട് പഞ്ചാബിനായി ഗെയ്ല് കളിക്കുന്നതിനിടയില്‍ ആയിരുന്നു അത്. അന്ന് ഗെയ്ല് റഷീദ് ഖാനെ നാലു സിക്സുകള്‍ തുടര്‍ച്ചയായി അടിച്ചിരുന്നു. ഇന്ന് സഞ്ജു സാംസണ് ആകെ 6 സിക്സുകള്‍ കളിയില്‍ അടിച്ചു. 32 പന്തില്‍ 60 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്. കളിയില്‍ മൂന്ന് വിക്കറ്റും നാലും പന്തും ശേഷിക്കെ ആണ് രാജസ്ഥാന് ജയിച്ചത്
Discussion about this post