സംസ്ഥാനത്ത് പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കനക്കുന്ന സാഹചര്യത്തിൽ പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. പ്രതിദിന കണക്കിൽ മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.

എന്നാൽ കടുത്ത വേനലിന് പുറമെ സംസ്ഥാനത്ത് 590 പശുക്കള്‍ ചര്‍മ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

സംസ്ഥാനത്ത് വേനല്‍മഴയില്‍ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി കേരളത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ കുറഞ്ഞതിന് പുറമെ കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവും ഉത്തരേന്ത്യയില്‍ നിന്നും ചൂട് കാറ്റ് വീശിയതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണം.

 

Exit mobile version