കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുപിഎ ചുമത്തിയിട്ടുള്ളതെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയെന്ന് തീവയ്പ്പ് നടപ്പിലാക്കിയത്. പ്രതി കൃത്യം നടത്താൻ പുറപ്പെടുന്ന മുതൽ രത്‌നഗിരിയില്‍ നിന്ന് പിടികൂടുന്നത് വരെയുള്ള എല്ലാ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഷാറൂഖ് സെയ്ഫ് തന്നെയാണ് കുറ്റകാരൻ എന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതി ഒരു തീവ്രചിന്താഗതിക്കാരൻ ആണെന്നും എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. വിദേഷ്വപ്രസംഗകന്‍ സാക്കിര്‍ നായിക്കിന്‍റേതടക്കം പ്രസംഗങ്ങള്‍ കാണുന്നയാളാണ് പ്രതി. പരസഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടന്നുവരികയാണ്. ഷാരൂഖിന് പ്രാദേശികബന്ധം ഉണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഷൊര്‍ണൂരില്‍ സഹായം ചെയ്ത നാലുപേര്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്.
റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചു വരികയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post