കെ റയില്‍ കേരളത്തിന് അനിവാര്യമാണെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് പകരമാകില്ല. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റവരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മില്‍ താരതമ്യത്തിന് പോലും സാധ്യതയില്ലന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ടു ഭാഗത്തേക്കും
ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കില്‍ നാളെ ഇതു വന്നേ തീരൂ.