അല്‍ നാസര്‍ ക്ലബിന്റെ പരിശീലകന്‍ റൂഡി ഗാര്‍സിയയെ ഉടന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്‌റിലേക്ക് ചേക്കേറിയപ്പോള്‍ തന്നെ പരിശീലകനായ റൂഡി ഗാര്‍സിയയും താരവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റൊണാള്‍ഡോയെക്കാള്‍ ലയണല്‍ മെസിയെ ഇഷ്ടപ്പെടുന്ന പരിശീലകനാണ് ഗാര്‍സിയ. എങ്കിലും വലിയ കുഴപ്പങ്ങളൊന്നും റൊണാള്‍ഡോയും പരിശീലകനും തമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അല്‍ നസ്ര്‍ റൂഡി ഗാര്‍സിയയെ പുറത്താക്കാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശക്തമായി പുറത്തു വരുന്നത്. സൗദി അറേബ്യന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിടുന്നത്. അല്‍ നസ്ര്‍ ഡ്രസിങ് റൂമില്‍ റൂഡി ഗാര്‍സിയയുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉയരുന്നതു കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ക്ലബ് നേതൃത്വം എടുത്തതെന്നും അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Summary: Al Nasser Set to Terminate Coach Rudy Garci’s Contract