ചാമ്പ്യന്‍സ് ലീഗിലും ചെല്‍സിക്ക് പരാജയം. ലാംപാര്‍ഡ് പരിശീലകനായ രണ്ടാം മത്സരത്തിലും തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി. റയല്‍ മാഡ്രിഡാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ ബെന്‍സേമയുടെയും അസെന്‍സിയോയുടെയും ഗോളുകളായിരുന്നു റയലിന് വിജയമൊരുക്കിയത്. തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ചില്‍വെല്ലിന്റെ ചുവപ്പ് കാര്‍ഡ് ചെല്‍സിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി. രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തിലെ അത്ഭുതങ്ങളിലാണ് ഇനി ചെല്‍സിയുടെ പ്രതീക്ഷ.
Summary: Real Madrid Secure 2 0 Victory over Chelsea in Champions League Matchup