ടിക് ടോക്, ഇൻസ്റ്റഗ്രാം താരവും തരംഗവുമായിരുന്ന, യുവതികളുടെ രോമാഞ്ചമായിരുന്ന നാട്ടുകാരുടെ ഹരമാണ് മീശ വിനീത്. റീൽസിൽ കാണുന്ന ചിരിക്കുന്ന മുഖമുള്ള സുന്ദരനായ മീശേട്ടനിൽ മൂക്കുംകുത്തി വീണ് ആരാധിച്ചിരുന്നവർ ഏറെയാണ്.
നിലവിൽ കക്ഷി പത്തോളം മോഷണ കേസുകളിലും ബലാൽസംഗ കേസിലും പ്രതിയാണ്. ഇതൊന്നും പോരാഞ്ഞിട്ട് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ മീശേട്ടനെയേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചായിരുന്നു കവർച്ച.
ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിൽ അടയ്ക്കാൻ പോകവേ, സ്കൂട്ടറിലെത്തിയ മീശേട്ടനും കൂട്ടാളിയും പണം പിടിച്ച് പറിച്ച് കടന്നുകളയുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും പഠിച്ച കള്ളൻമാരെ എവിടെ കിട്ടാൻ.
ഷാ നേരെ മംഗലപുരം പൊലീസിൽ പരാതി നൽകി. മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ പൊലീ,് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചപ്പോഴാണ് കവർച്ചക്കാരൻ നമ്മുടെ മീശേട്ടനാണെന്ന് പൊലീസിന് പിടികിട്ടിയത്. താമസിച്ചില്ല, നാടും നഗരവും മുക്കും മൂലയും അരിച്ച് പെറുക്കി , ഒടുവിൽ തൃശൂരിലെ ലോഡ്ജില്‍ നിന്ന് മീശേട്ടനെയും കൂട്ടുകാരെയും പൊലീസ് പൊക്കുകയായിരുന്നു.
മീശേട്ടനെതിരെ പത്തുമോഷണക്കേസുകള്‍ നിലവിലുണ്ട്. ഇതിനുപുറമേ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ തമ്പാനൂര്‍ സ്റ്റേഷനിലും കേസുണ്ട്. മീശേട്ടൻ്റെ മീശ പിരിച്ചുള്ള റീൽസ് കണ്ട് ആരാധിച്ച് തുടങ്ങിയ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞാണ് മീശേട്ടൻ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചത്. നല്ല നട്ടെല്ലുള്ള പെൺകുട്ടി നേരെ പോയി കേസു കൊടുത്തു. മീശേട്ടൻ റേപ് കേസിൽ പെട്ടു.പൊലീസ് അറസ്റ്റ് ചെയ്ത് മീശേട്ടനെ കുറേനാൾ ജയിലിലിട്ടു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്.30000 കെ ഫോളേഴ്സൊക്കെയുണ്ട് കക്ഷിക്ക്. പോരാഞ്ഞിട്ട് മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു.മീശേടെ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി. ഒരേസമയം 40ഓളം സ്ത്രീകളുമായി പുള്ളിക്ക് കണക്ഷനുണ്ടായിരുന്നു. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. മീശേട്ടന്റെ ലുക്കിൽ കഥയറിയാത്ത പാവം ആരാധികമാർ വീണുകൊണ്ടിരിക്കെയാണ് വീണ്ടും കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ. അല്ലേ..