പുടിന്റെ ആരോഗ്യ നില അതീവ ഗുരുതരം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോർട്ട്. റഷ്യയില്‍ നിന്നുള്ള ജനറല്‍ എസ്വിആര്‍ ടെലഗ്രാം ചാനലാണ് പുട്ടിന്റെ ആരോഗ്യ വിവരങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഡോക്ടര്‍മാര്‍ കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പുട്ടിന്‍ അതിന് കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പുട്ടിന് കാഴ്ചക്കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാവ് കുഴയുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. കടുത്ത തലവേദനയും പുട്ടിന്‍ നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ പുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ, പുട്ടിന്‍ കാന്‍സര്‍ ബാധിതനാണെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകളെല്ലാം റഷ്യ നിഷേധിക്കുകയായിരുന്നു.

Summary: Russian President Vladimir Putins Health Condition in Serious State

Exit mobile version