തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ലെസ്റ്റര്‍ സിറ്റിക്ക് പുതിയ പരിശീലകന്. ബ്രണ്ടന്‍ റോജേഴ്സിന് പകരക്കാരനായി ഈ സീസണ് അവസാനം വരെ മുന്‍ ആസ്റ്റണ്‍ വില്ല, നോര്‍വിച് സിറ്റി, ബ്രന്റ്ഫോര്‍ഡ് പരിശീലകന് ഡീന്‍ സ്മിത്ത് ലെസ്റ്റര്‍ സിറ്റി പരിശീലകന് ആവും. വില്ലയെ തരം താഴ്ത്തലില്‍ നിന്നു രക്ഷിച്ച പരിചയം ലെസ്റ്റര്‍ സിറ്റിക്ക് സഹായകമാവും എന്നാണ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്. നിയമനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡീന്‍ സ്മിത്തിനു ഒപ്പം അദ്ദേഹത്തിന്റെ മുന്‍ സഹായികള്‍ ആയ ചെല്‍സി ഇതിഹാസം ജോണ്‍ ടെറിയും മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന് കൂടിയായ ക്രെയ്ഗ് ഷേക്സ്പിയറും അസിസ്റ്റന്റ് പരിശീലകര്‍ ആയി ടീമിന് ഒപ്പം ചേരും. നിലവില്‍ വലിയ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുക എന്നത് ആവും ഡീന്‍ സ്മിത്തിന്റെയും സംഘത്തിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.
ലെസ്റ്റര്‍ സിറ്റിയെ രക്ഷപ്പെടുത്താൻ പുതിയ പരിശീലകന്
- News Bureau

- Categories: Sports
- Tags: Premier LeagueLeicester CityNew CoachFootballSports
Related Content

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു
By
News Bureau
May 19, 2025, 12:09 pm IST

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
By
News Bureau
May 12, 2025, 04:20 pm IST

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്
By
News Bureau
Apr 28, 2025, 04:31 pm IST

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
By
News Bureau
Apr 8, 2025, 03:42 pm IST

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല
By
News Bureau
Mar 18, 2025, 02:21 pm IST

‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്
By
News Bureau
Mar 18, 2025, 12:49 pm IST