തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ലെസ്റ്റര്‍ സിറ്റിക്ക് പുതിയ പരിശീലകന്‍. ബ്രണ്ടന്‍ റോജേഴ്സിന് പകരക്കാരനായി ഈ സീസണ്‍ അവസാനം വരെ മുന്‍ ആസ്റ്റണ്‍ വില്ല, നോര്‍വിച് സിറ്റി, ബ്രന്റ്‌ഫോര്‍ഡ് പരിശീലകന്‍ ഡീന്‍ സ്മിത്ത് ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ആവും. വില്ലയെ തരം താഴ്ത്തലില്‍ നിന്നു രക്ഷിച്ച പരിചയം ലെസ്റ്റര്‍ സിറ്റിക്ക് സഹായകമാവും എന്നാണ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്. നിയമനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡീന്‍ സ്മിത്തിനു ഒപ്പം അദ്ദേഹത്തിന്റെ മുന്‍ സഹായികള്‍ ആയ ചെല്‍സി ഇതിഹാസം ജോണ്‍ ടെറിയും മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ കൂടിയായ ക്രെയ്ഗ് ഷേക്‌സ്പിയറും അസിസ്റ്റന്റ് പരിശീലകര്‍ ആയി ടീമിന് ഒപ്പം ചേരും. നിലവില്‍ വലിയ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുക എന്നത് ആവും ഡീന്‍ സ്മിത്തിന്റെയും സംഘത്തിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.
Discussion about this post