സ്പാനിഷ് ലാ ലീഗയില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. പതിനൊന്നാം സ്ഥാനക്കാര്‍ ആയ ജിറോണക്ക് എതിരെ ഗോള്‍ രഹിത സമനിലയാണ് ബാഴ്സലോണ വഴങ്ങിയത്. 10 മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ ആയ റയല്‍ മാഡ്രിഡും ആയുള്ള പോയിന്റ് വ്യത്യാസം 15 ആയി ഉയര്‍ത്താനുള്ള മികച്ച അവസരം ആണ് സമനില കാരണം ബാഴ്സലോണ നഷ്ടമാക്കിയത്. ബാഴ്സലോണ ആധിപത്യം ആണ് മത്സരത്തിലുടനീളം കണ്ടത്. എതിര് ഗോള്‍ കീപ്പറുടെ മികവ് ആണ് പലപ്പോഴും ബാഴ്സയുടെ വിജയത്തിന് വിലങ്ങുതടിയായത്. ആദ്യ പകുതിയില്‍ റഫീനിയ, അറൗഹോ എന്നിവരുടെ ഷോട്ടുകള്‍ രക്ഷിച്ച ജിറോണ കീപ്പര്‍ ഗസനിക മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റില്‍ ടോറസിന്റെ കോര്‍ണറില്‍ നിന്നുള്ള ഗാവിയുടെ ഹെഡര്‍ വളരെ കഷ്ടിച്ച് ആണ് രക്ഷിച്ചത്. സ്വന്തം മൈതാനത്ത് ജയം കാണാന്‍ ആവാത്ത നിരാശയില്‍ ആണ് സാവിയും സംഘവും കളം വിട്ടത്.വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും 28 മത്സരങ്ങളില്‍ നിന്ന് 72 പൊയിന്റുമായി ടേബിളില്‍ ബഹുദൂരം മുന്നിലാണ് ബാഴ്സലോണ.
Discussion about this post