രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ; റോഡ് ഷോയും പൊതുസമ്മേളനവും

വയനാട്: രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിയ്ക്ക് ഒപ്പം ഇന്ന് വയനാട്ടിൽ എത്തുന്നു. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായിയാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്.

സത്യമേവ ജയതേ എന്ന പേരിൽ വൈകിട്ട് മൂന്ന് മണിക്ക് പ്രവർത്തകരെ അണിനിരത്തി യുഡിഎഫ് കൽപറ്റയിൽ റോഡ് ഷോ സംഘടിപ്പിക്കും. ഇതോടൊപ്പം സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയാണ് ഇന്ന് റോഡ് ഷോയിൽ ഉപയോഗിക്കുന്നത്.

രാഹുൽ ഗാന്ധിയോയൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോൻസ് ജോസഫ് എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം പി, സി പി ജോൺ തുടങ്ങിയ നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.

Exit mobile version