മോഹൻലാലിനെതിരായ ശ്രീനിവാസന്റെ പരാമർശങ്ങൾ തനിക്ക് വിഷമമുണ്ടാക്കിയെന്ന് നടൻ സിദ്ദീഖ്. ശ്രീനിവാസൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നും ഇതൊരു പ്രശ്നമാക്കാൻ മോഹൻലാലും ആഗ്രഹിക്കുന്നില്ല എന്നുമാണ് സിദ്ദിക്ക് പറഞ്ഞത്.
‘‘എനിക്ക് അതിനെക്കുറിച്ച് പറയാന്‍ തന്നെ ഇഷ്ടമല്ല. അങ്ങനെയൊന്നും വേണ്ടായിരുന്നു എന്ന് തോന്നി. എന്തിനാ ശ്രീനിയേട്ടന്‍ അങ്ങനെ പറഞ്ഞത്. ശ്രീനിയേട്ടന്‍ നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായില്‍ നിന്ന് അങ്ങനെ വേറാര്‍ക്കും വിഷമമുണ്ടാകുന്ന ഒരു വാചകം വരുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച് പോയതായിരിക്കും. മോഹന്‍ലാലും ഇതൊരു പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് അങ്ങനെ തേഞ്ഞു മാഞ്ഞു പോട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആളുകൾ ചർച്ചയാകുന്നത്. ഇവര്‍ ചെയ്തിട്ടുള്ള എത്രയോ നല്ല സിനിമകളും പറഞ്ഞിട്ടുള്ള എത്രയോ നല്ല വാക്കുകളും നമ്മളുടെ മുന്നിലുണ്ട്. ഇന്നും ജനങ്ങള്‍ പറയുന്നത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്നുമാണ് സിദ്ദിക്ക് പറഞ്ഞത്.