ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യ ചിത്രം പങ്കുവച്ച് ബാല

കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും ആദ്യ ചിത്രം പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പങ്കുവച്ചത്. നടന്റെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്. ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു.ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

Exit mobile version