ചാക്കോച്ചൻ്റെ പ്രിയതമ പ്രിയ മലയാളികൾക്കെല്ലാം പ്രിയപ്പെട്ടതാണ്. പ്രിയയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചതിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. പിറന്നാളാഘോഷത്തിന് മഞ്ജു വാര്യർ, രമേഷ് പിഷാരടി, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കം നിരവധിപ്പേർ എത്തിയിരുന്നു. ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയും ചിത്രങ്ങളിലെ പ്രധാന ആകർഷണമാണ്.സ്‌പെഷൽ ഫ്രൂട്ട് തീം കേക്കും ഫ്ലോറൽ തീം കേക്കുമായിരുന്നു പിറന്നാളാഘോഷത്തിന് മുറിച്ചത്. ഭാര്യയുടെ പിറന്നാൾ ദിനം ഗംഭീരമാക്കാനായി സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ചാക്കോച്ചൻ സോഷ്യൽമീഡിയയിൽ കുറിച്ചു. പ്രിയ തനിക്ക് ആരാണെന്ന് നിർവചിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും പ്രിയതമയുടെ വിശേഷപ്പെട്ട ദിവസം അവിസ്മരണീയമാക്കിയതിന് എല്ലാവർക്കും താരം നന്ദിയും പറഞ്ഞു. 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആൻ സാമുവലും വിവാഹിതരായത്. ചാവേർ, മാർട്ടിൻ പ്രക്കാട്ട് ചിത്രം തുടങ്ങിയ പ്രോജക്ടുകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Discussion about this post