മസിലളിയൻ എന്നു പറയുമ്പോ തന്നെ മലയാളികൾക്ക് ആളാരെന്ന് പിടികിട്ടും. ഈ പ്രായത്തിൽ മറ്റൊരു ഹീറോയ്ക്കും പറ്റാത്ത അക്കിടിയാണ് ഇപ്പോൾ ഉണ്ണിസാറിന് പറ്റിയത്. ഈ മസിലളിയൻ പിടിച്ച പുലിവാലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
മാളികപ്പുരം സിനിമ ഹിറ്റായപ്പോ ഉണ്ണി സാറിനും ശുക്രനുദിച്ചെന്നാണ് പലരുടേം വിചാരം. സിനിമയിൽ പറയുന്നില്ലേലും, പുള്ളി സാക്ഷാൽ അയ്യപ്പനാണെന്ന് വരെ പലരും പറഞ്ഞു കളഞ്ഞു. വെറും പറച്ചില്ലല്ല, അങ്ങനെ വിശ്വസിക്കുന്നവർ കേരളക്കരയിലുണ്ട് കേട്ടോ.
പക്ഷേ, എന്തൊക്കെ പറഞ്ഞാലും മസിലളിയനെ സമ്മതിക്കണം കേട്ടോ. പുള്ളി ഇതിലൊന്നും വീണിട്ടില്ല. മേപ്പടിയാനും മാളികപ്പുറവുമൊക്കെ പിറക്കുന്നത് മുമ്പെ താനൊരു ഭക്തനാണെന്നും കാവിയോടും താമരയോടും ചായ് വുണ്ടെന്നും പുള്ളി പലതവണ തെളിയിച്ചിട്ടുണ്ട്.
ഹനുമാൻ ജയന്തിക്ക് പുള്ളി സോഷ്യൽമീഡിയയിലിട്ട ഹനുമാന്റെ ഫോട്ടോ അടക്കം വൈറലായിരുന്നു. ഉണ്ണിച്ചേട്ടൻ ഉണ്ണാനും ഉറങ്ങാനും വരെ ജയ്ശ്രീറം പറയുമെന്ന് അസൂയക്കാർ വരെ സമ്മതിക്കാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് പുള്ളേ, ഉണ്ണിച്ചേട്ടായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നുവെന്ന് പറഞ്ഞപ്പോ വിശ്വസിച്ചത്. എല്ലാം മാളികപ്പുറത്തമ്മയുടെ അനുഗ്രഹം എന്നും മനസിൽ നിരൂപിച്ചു.
ഉണ്ണിച്ചേട്ടൻ പാലക്കാട് എം.പി സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നുവെന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. കാവിക്കോട്ടയിൽ നിന്നാകുമ്പോ പുള്ളി ജയിച്ച് എം.പിയാകുമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ, ഒരൊറ്റപോസ്റ്റ് കൊണ്ട് ഉണ്ണിച്ചേട്ടൻ സകലതും തവിട്പൊടിയാക്കി.
ഞാനൊന്നും അറിഞ്ഞിട്ടില്ലേ രാമാനാരായണാ എന്നാണ് പുള്ളി ഇപ്പോ പറയുന്നത്. സ്ഥാനാർത്ഥിത്വമൊക്കെ വ്യാജ വാർത്തയാണത്രേ. അസൂയാലുക്കളായ മാ.പ്രകൾ പരത്തുന്നത്. ഇതൊന്നും നല്ലവരായ നാട്ടുകാർ വിശ്വസിക്കരുതേയെന്ന് പുള്ളി സോഷ്യൽമീഡിയയിൽ താണുകേണ് അപേക്ഷിച്ചിരിക്കയാണ്.
കാര്യമാണോ.. അല്ലേഅല്ലെന്ന് ഉണ്ണിച്ചേട്ടൻ പ്രഖ്യാപിരിക്കയാണ്. ഉണ്ണിച്ചേട്ടന് എല്ലാരോടും ബഹുമാനമാണ്. പ്രത്യേകിച്ച് രാഷ്ട്രീയക്കാരോട്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോട് എന്നും ബഹുമാനമാണെന്നാണ് പുള്ളി പറയുന്നത്.
പുള്ളി ഇപ്പോ വല്യതിരക്കിലാണെന്നാണ് പുള്ളി തന്നെ പറയുന്നത്. അയ്യപ്പനും രാമനുമൊന്നുമല്ല. സാക്ഷാൽ ഗന്ധർവാനായിട്ടാണ് ഉണ്ണിച്ചേട്ടൻ ഇനി അവതരിക്കുക. സിനിമയുടെ പേര് ഗന്ധർവ്വൻ ജൂനിയർ.
വലിയ സിനിമയാണിത്. വലിയ ഷെഡ്യൂളും. ഭയങ്കര തിരക്കാണന്നേ. അതുകൊണ്ട് സ്ഥാനാർത്ഥിയാക്കണമെന്നും പറഞ്ഞ് ദയവായി നിങ്ങളിവഴി വരരുത്.
പ്ളീസ്..
Discussion about this post