വിവാഹവേദിയിൽ വെടിയുതിർത്ത് വധു; പോലീസ് കേസെടുത്തു

യുപി: വിവാഹചടങ്ങ് നടക്കുന്നതിനിടെ വധു തോക്കെടുത്ത് ഉയർത്തി ആഘോഷവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നാല് തവണയാണ് യുവതി വെടിയുതിർത്തത്. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുർ ഗ്രാമത്തിലാണു സംഭവം.

വീഡിയോയുടെ തുടക്കത്തിൽ വധൂവരന്മാർ സ്റ്റേജിൽ ഇരിക്കുകയാണ്. അടുത്ത് നിന്നയാൾ വധുവിന്റെ കൈയിലേക്ക് ഒരു റിവോൾവർ കൊടുക്കുന്നു. തുടർന്നാണ് യുവതി മുകളിലേക്ക് വെടി വയ്ക്കുന്നത്. വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version