തയ്‌വാനെ ആക്രമിക്കുന്നതിനുള്ള റിഹേഴ്‌സലുമായി ചൈന

ബെയ്ജിങ്: തയ്‌വാനെ അക്രമിക്കുന്നതിന് വേണ്ടിയുള്ള റിഹേഴ്‌സൽ എന്നോണം സൈനിക പരിശീലനം നടത്തുകയാണ് ചൈന. തയ്‌വാന്‍ ദ്വീപിലെ പ്രധാന ലക്ഷ്യങ്ങളില്‍ ആയുധങ്ങളുമായി എച്ച്-6കെ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ റിഹേഴ്‌സല്‍ എടുത്തെന്ന് ചൈനീസ് സൈന്യത്തിന്റെ കിഴക്കന്‍ തിയറ്റര്‍ കമാന്‍ഡ് അറിയിച്ചു.ഷാദോങ് വിമാനവാഹിനിക്കപ്പലും ഓപ്പറേഷന്റെ ഭാഗമായി ഉണ്ടായിരുന്നു. തയ്‌വാൻ ദ്വീപില്‍ ആക്രമണം നടത്തുന്നതിന്റെ ആനിമേഷന്‍ വിഡിയോയും ചൈനീസ് സൈന്യം പുറത്തുവിട്ടു.

സ്ഥിതിഗതികള്‍ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തയ്‌വാനും യുഎസും പ്രതികരിച്ചു. തിങ്കളാഴ്ച 11 ചൈനീസ് യുദ്ധക്കപ്പലുകളും 50 പോര്‍ വിമാനങ്ങളും ദ്വീപിന് ചുറ്റും കണ്ടെന്ന് തയ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇത് മൂന്നാം ദിവസമാണ് ചൈന തയ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തികൊണ്ടിരിക്കുന്നത്. ചൈനയുടെ 71 പോര്‍വിമാനങ്ങള്‍ തയ്‌വാനുമായുള്ള സമുദ്രാതിര്‍ത്തി ലംഘിച്ചു. ബുധനാഴ്ച ലൊസാഞ്ചലസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ് സായ് തയ്‌വാനിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് 3 ദിവസത്തെ സൈനികാഭ്യാസം ചൈന പ്രഖ്യാപിച്ചത്. തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. തയ്‌വാനിലെ ജനാധിപത്യസര്‍ക്കാര്‍ ഇത് അംഗീകരിക്കാതെയിരിക്കുന്നതും യുഎസ് പക്ഷത്തേക്കുള്ള അവരുടെ ചായ്‌വുമാണ് സംഘര്‍ഷം രൂക്ഷമാക്കുന്നത്.

തയ്‌വാന് യുഎസ് ആയുധങ്ങൾ നൽകുന്നതും ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. യുഎസ് സന്ദര്‍ശനം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Summary : China is rehearsing to invade Taiwan

Exit mobile version