കർണന് ശേഷം ധനുഷും മാരിസെൽവരാജും വീണ്ടും ഒന്നിക്കുന്നതിൻ്റെ ത്രില്ലിലാണ് ആരാധകർ. പരിയേരും പെരുമാൾ എന്ന ചിത്രത്തിന് ശേഷം സെല്‍വരാജ് ഒരുക്കിയ ‘ ധനുഷ് നായകനായ കര്ണന്’ ഏറെ നിരൂപണ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാരി സെല്‍വരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷാണ് നായകന്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കര്ണന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. വാത്തിയാണ് ധനുഷിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടിയിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വനിലവില്‍ അരുണ്‍ മതേശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറിന്റെ തിരക്കുകളിലാണ് ധനുഷ്.
Discussion about this post