എന്താടാ സജി’ കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തിയ നടി നിവേദ തോമസിൻ്റെ വീഡിയോ വൈറലായി. എട്ടു വർഷത്തിനുശേഷം നിവേദ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘എന്താടാ സജി’. സിനിമയിൽ ടൈറ്റിൽ വേഷമാണ് നിവേദയ്ക്ക്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടെന്നും മലയാളത്തില്‍ ചേച്ചി തിരിച്ചെത്തിയതുതന്നെയാണ് സന്തോഷം നൽകുന്ന കാര്യമെന്നും ചിത്രം കണ്ട ശേഷം സഹോദരന്‍ നിഖിൽ തോമസ് പറഞ്ഞു. തൻ്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ് സഹോദരനെന്നും സിനിമ കണ്ട ശേഷം സത്യസന്ധമായ അഭിപ്രായം എന്നും നിഖിൽ തുറന്നു പറയാറുണ്ടെന്നും നിവേദ പറഞ്ഞു.നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നത്. പുണ്യാളന്റെ വേഷത്തിലാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.
Discussion about this post