തോക്കുകള്‍ക്കിടയില്‍ കൂസലില്ലാതെ നായകന്‍; ‘ബസൂക്ക’ ടൈറ്റില്‍ പോസ്റ്റര്‍ വൈറൽ

ടൈറ്റിൽ പോസ്റ്ററിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രം. കയ്യില്‍ തോക്കുണ്ടെങ്കിലും, തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന നായകനായാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ബസൂക്ക എന്നാണ് ചിത്രത്തിൻ്റെ പേര്. നവാഗതനായ ഡീനൊ ഡെന്നിസാണ് രചനയും സംവിധാനവും. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ബസൂക്ക നിർമിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. നിമിഷ് രവിയാണ് ഛായാഗ്രഹണം.

Exit mobile version