നടൻ ഉണ്ണിമുകുന്ദൻ ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നു. പാലക്കാട് നിന്നാണ് മത്സരിക്കുക. കഴിഞ്ഞ മണിക്കൂറുകളിൽ സോഷ്യൽമീഡിയയിൽ വൈറലായി ഈ വാർത്തകൾക്കെതിരെ ഉണ്ണിമുകുന്ദൻ തന്നെ രംഗത്തെത്തിയിരിക്കയാണ്.
രാഷ്ട്രീയ പ്രവേശനം നടത്താൻ ഒരുങ്ങുന്നുവെന്ന പ്രചരണം അദ്ദേഹം പാടെ തള്ളിക്കളഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് താരം പറഞ്ഞു. താനിപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും സോഷ്യൽ മീഡിയയിൽ നടൻ കുറിച്ചു.നപുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. നീണ്ട ഷെഡ്യൂൾ ആണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു’, ഉണ്ണി മുകുന്ദൻ കുറിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും ബഹുമാനമുണ്ടെന്നും നടൻ വ്യക്തമാക്കി.