പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 അസിസ്റ്റുകള്‍ നേടുന്ന താരമായി കെവിന്‍ ഡി ബ്രുയ്‌നെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 അസിസ്റ്റുകള്‍ നേടുന്ന താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡി ബ്രുയ്‌നെ. പ്രീമിയര്‍ലീഗില്‍ സൗതാപ്റ്റണിനു എതിരായ മത്സരത്തില്‍ ഹാളണ്ടിന്റെ ആദ്യ ഗോളിന് വഴി ഒരുക്കിയാണ് ഡി ബ്രുയ്‌നെ 100 അസിസ്റ്റുകളില്‍ എത്തിയത്. പ്രീമിയര്‍ ലീഗില്‍ 100 അസിസ്റ്റുകള്‍ നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് മാറി ഡി ബ്രുയ്‌ന. തന്റെ 237 മത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ താരം 100 അസിസ്റ്റുകളില്‍ എത്തി. നേരത്തെ 293 മത്സരങ്ങളില്‍ നിന്നു ഈ നേട്ടത്തില്‍ എത്തിയ ഫാബ്രിഗാസിനെയാണ് താരം ഇതോടെ മറികടന്നത്. സീസണില്‍ താരത്തിന്റെ 14 മത്തെ അസിസ്റ്റ് ആയിരുന്നു ഇന്നത്തേത്. എങ്കിലും 2 പതിറ്റാണ്ടുകള്‍ അധികം കളിച്ചു 162 അസിസ്റ്റുകള്‍ നേടിയ റയാന്‍ ഗിഗ്‌സിന്റെ റെക്കോര്‍ഡ് താരം മറികടക്കാന്‍ സാധ്യതയില്ല.

Summary: Kevin De Bruyne became the fastest player to reach 100 assists in the Premier League

Exit mobile version