ചാമ്പ്യന്‍സ് ലീഗിലും കോപ്പ ഡെല്‍ റേയിലും അത്ഭുതങ്ങള്‍ കാട്ടുമ്പോഴും ലാലിഗയില്‍ റയലിന് തിരിച്ചടികള്‍ തുടരുകയാണ്. വിയ്യറയല്‍ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മറികടന്നത്. കോപ്പ ഡെല്‍ റിയോയില്‍ ബാഴ്സലോണയെ തകര്‍ത്തു വന്ന റയല്‍ മാഡ്രിഡ് സമാനമായ വിധം ആണ് മത്സരം തുടങ്ങിയത്. മികച്ച ആക്രമണ ഫുട്ബോള്‍ കണ്ട മത്സരത്തില്‍ റയലിന്റെ മൈതാനത്ത് കൂടുതല്‍ അവസരങ്ങള്‍ തുറന്നതും വിയ്യറയല്‍ ആയിരുന്നു. മുമ്പ് ഈ സീസണില്‍ സ്വന്തം മൈതാനത്ത് റയലിനെ തോല്‍പ്പിച്ച വിയ്യറയല്‍ റയലിന് മേല്‍ ചരിത്രത്തില്‍ ആദ്യമായി ഡബിള്‍ നേട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. സാന്റിയാഗോ ബെര്‍ണാബുവില്‍ നൈജിരിയന്‍ താരം സാമുവല്‍ ചുക്വുസെയാണ് റയലിന്റെ അന്തകനായത്. വിയ്യാറയലിനെതിരായ പരാജയം റയല്‍ മാഡ്രിഡിന്റെ ലാലിഗ സ്വപ്‌നങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി. ലീഗില്‍ ഒരു മത്സരം അധികം കളിച്ച റയല്‍ ഒന്നാമതുള്ള ബാഴ്സലോണയുമായി 12 പോയിന്റുകള്‍ പിറകിലാണ്.
Discussion about this post