ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 100 ഗോളുകള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരമായി ടോട്ടന്‍ഹാം താരം സോണ്‍ ഹ്യുങ്-മിന്‍. ബ്രൈറ്റണിനു എതിരായ മത്സരത്തില്‍ പത്താം മിനിറ്റില്‍ ബോക്‌സിനു പുറത്ത് നിന്ന് സുന്ദരമായ ഒരു ഷോട്ടിലൂടെയാണ് ദക്ഷിണ കൊറിയന്‍ താരം നൂറാം ലീഗ് ഗോള്‍ നേടിയത്.
ജര്‍മ്മന്‍ ടീം ബയേര്‍ ലെവര്‍കുസനില്‍ നിന്നു ടോട്ടനത്തില്‍ എത്തിയ സോണ്‍ ഹാരി കെയിനും ആയി ചേര്‍ന്നു പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആണ് ഉണ്ടാക്കിയത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തം ഉള്ള ഇരട്ടകളും ഇവര്‍ തന്നെയാണ്. തുടര്‍ച്ചയായി മികച്ച ഏഷ്യന്‍ ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെടുന്ന സോണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ഫുട്ബോള്‍ താരമായി ആണ് കണക്കാക്കപ്പെടുന്നത്.
Summary: Son Heung-min became the first Asian player to score 100 goals in the English Premier League